
കൊല്ലത്ത് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കൂട്ടരാജിക്ക് പിന്നാലെ കൂടുതല്‍ വൈകാരിക പ്രകടനങ്ങള്‍. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിതില്‍ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചതിന് പിന്നാലെ മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നെത്തിയ വനിതാ പ്രവര്‍ത്തകര്‍ ബിന്ദുവിന് തന്നെ സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം അറിയിച്ചു. പ്രവര്‍ത്തകര്‍ക്ക് ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു.
“ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്ണ. അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കും”, മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ്ണപിന്തുണ ബിന്ദുവിനുണ്ടെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

