നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശേഷിക്കുന്ന നാലു സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ .നാട്ടികയില്‍ സിസി മുകുന്ദനാണ് സിപിഐ സ്ഥാനാര്‍ഥി. ചടയമംഗലത്ത് ജെ ചിഞ്ചുറാണി മത്സരിക്കും. പറവൂരില്‍ എംടി നിക്‌സണും ഹരിപ്പാട് ആര്‍ സജിലാലും സ്ഥാനാര്‍ഥികളാവും.ചടയമംഗലത്ത് ചിഞ്ചുറാണിയെ മത്സരിപ്പിക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സംസ്ഥാന നേതൃത്വം നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
നാലു സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ

