Kerala kerala

പത്തനംതിട്ട റീന കൊലക്കേസ്; പ്രതി ഭര്‍ത്താവ് മനോജിന് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട റീന കൊലക്കേസില്‍ പ്രതി ഭര്‍ത്താവ് മനോജിന് ജീവപര്യന്തം കഠിനതടവ്. 2 ലക്ഷം രൂപ പിഴയും കൊടുക്കണം. ഇത് സാക്ഷികളായ മക്കള്‍ക്ക് നല്‍കാനും കോടതി ഉത്തരവ്. പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി പി ജയകൃഷ്ണന്‍ ആണ് ശിക്ഷ വിധിച്ചത്.

2014 ഡിസംബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.പൂഴിക്കുന്ന് സ്വദേശിയായ റീനയെ മക്കളുടെ മുന്നിലിട്ടാണ് മനോജ് കൊലപ്പെടുത്തിയത്.സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

മനോജ് ആദ്യം ഇഷ്ടികകൊണ്ട് റീനയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ റീനയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി.ഇതോടെ പുറത്തേക്കോടിയ റീനയുടെ തലയില്‍ മനോജ് ജാക്കി ലിവറുകൊണ്ട് അടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു.തുടര്‍ന്ന് അവശനിലയിലായ റീനയുടെ തല ഓട്ടോറിക്ഷയില്‍ പിടിച്ചിടിച്ചും ആണ് മനോജ് കൊലനടത്തിയത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!