ബംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദില്ലി സ്വദേശിയായ ഡോക്ടറെ അറസ്റ്റ് ചെയ്തു. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് 40 കാരനായ ഡോക്ടറി ദില്ലി പൊലീസ് പിടികൂടിയത്. യുകെയിലേക്ക് പോകാനായി ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് നിയമ വിരുദ്ധമാണ്. 2019 ലാണ് ഇന്ത്യയില്‍ മുത്തലാഖ് നിരോധിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 13 നാണ് 36 കാരിയായ ഭാര്യയെ ഡോക്ടര്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയത്. പിന്നാലെ വീടുവിട്ട് പോവുകയായിരുന്നു. ഫെബ്രുവരി ഒന്നാം തീയതിയാണ് യുവതി ഭര്‍ത്താവിനെതിരെ ജില്ലി കല്യാന്‍പുരി പൊലീസില്‍ പരാതി നല്‍കുന്നത്. ഇതോടെ മുത്തലാഖ് ചൊല്ലിയതിനെതിരെ പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ ഇതോടെ പ്രതി ദില്ലി വിട്ട് ബെംഗളൂരുവിലെത്തി. ഇവിടെ നിന്നും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഡോക്ടര്‍ യുകെയിലേക്ക് കടക്കാന്‍ ശ്രമം നടത്തുന്നതറിഞ്ഞ ദില്ലി പൊലീസ് ഫെബ്രുവരി ഒന്‍പതാം തീയതിയാണ് ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തത്. 2018ലാണ് ഡോക്ടറും യുവതിയും തമ്മില്‍ അടുപ്പത്തിലായത്. തുടര്‍ന്ന് 2020ല്‍ വിവാഹിതരായി. വിദേശത്ത് മെഡിക്കല്‍ പഠനത്തിന് പോകാനൊരുങ്ങുകയാണെന്ന് ഇയാള്‍ ഭാര്യയോടെ പറഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാനെന്ന് പറഞ്ഞ് യുവാവ് ദില്ലിയിലെ മറ്റൊരു സ്ഥലത്തേക്ക് മാറി താമസിച്ചു. ഇതിനിടയില്‍ മറ്റൊരു ഡോക്ടറായ യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. ഇത് ഭാര്യ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടര്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയത്. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് യുവതി പറഞ്ഞു.