News Uncategorised

നികുതിയിൽ വിരിയുന്ന പ്രതിഷേധം

ARATHI.T

സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നികുതി വർധനയിൽ പ്രതിഷേധിച്ച് തുടങ്ങിയ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ആളിപടരുകയാണ്. തെരുവിലിറങ്ങിയ പ്രതിപക്ഷ പാർട്ടികൾ തുറന്ന സമരവുമായാണ് മുൻപോട്ടു പോകുന്നത്.ഇടതുമുന്നണിയെ സംബന്ധിച്ച് ഈ നികുതി വർധന ഒരു വലിയ തലവേദനയായി മാറാനുള്ള സാധ്യതയാണ് കാണുന്നത് കേരളത്തിലെ ജനങ്ങൾ രണ്ടാം തവണ ഏറെ പ്രതീക്ഷയോടെ അധികാരത്തിലെത്തിയ സർക്കാർ തങ്ങളോട് വിശ്വാസ വഞ്ചന കാണിക്കുന്നുവെന്ന പ്രതിപക്ഷ മുദ്രാവാക്യങ്ങൾ ചെറുതല്ലാത്ത രീതിയിൽ ആളുകൾ ഇപ്പോൾ ശ്രദ്ധിച്ച് തുടങ്ങുന്നു.പലരുടെയും പ്രതികരണത്തിൽ സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് ആണീ സർക്കാർ ഉന്തിവിടുന്നതെന്ന് പറയപ്പെടുന്നു.യുഡിഎഫിന്റെ രാപ്പകൽ സമരം,ബിജെപിയുടെ മാർച്ച് തുടങ്ങി ഈ പ്രതിഷേധങ്ങൾ എല്ലാം അരങ്ങ് തകർക്കുകയാണ് എന്നാൽ ഒരു രൂപ പോലും കുറക്കാൻ സംസ്ഥാന സർക്കാരിനാവില്ല.എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന ചോദ്യത്തിന് എല്ലാം ജനങ്ങൾക്ക് വേണ്ടിയെന്ന് പറഞ്ഞ് പഠിച്ച ഡയലോഗ് ലാണ് പലപ്പോഴും ഈ സർക്കാർ പിടിച്ച് നില്കുന്നത്.ഇന്ധന സെസ് എന്ന് കേട്ട് കേരളം ഞെട്ടിയത് ഈ വർധന ബാധിക്കുന്നത് സകല മേഖലെയെയുമാണെന്ന തിരിച്ചറിവിലാണ് എന്നാൽ ഇവിടെ ഇത് ഇടതു മുന്നണി കൂടെയാകുമ്പോൾ ഞെട്ടലിന്റെ വ്യാപ്തി ഇരട്ടിയാക്കുന്നു എന്തെന്നാൽ കേന്ദ്രസർക്കാരിന്റെ ഇന്ധന വില വർധനയിൽ നിർത്താതെ പ്രതികരിച്ച ഒരു സർക്കാരാണിത്.ഇതിനിടയിൽ 60 ലക്ഷത്തോളം കുടുംബങ്ങൾക്ക് സാമൂഹ്യപെൻഷൻ നൽകുന്നതിനുവേണ്ടിയുള്ള സാമൂഹ്യസുരക്ഷാ സീഡ് ഫണ്ട് സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് ഇന്ധന സെസ് ചുമത്തുന്നതെന്ന ധന മന്ത്രിയുടെ ന്യായീകരണം എത്രകണ്ട് വിലപോകുമെന്ന് അറിയില്ല.
കേരളത്തിലേക്ക് പ്രധാനമായും അരി എത്തുന്നത് ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് ഉള്ളി , ഇരുളക്കിഴങ്ങ് തുടങ്ങിയ എത്തുന്നതാകട്ടെ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം അനുസരിച്ച് പെട്രോളിനും ഡീസലിനും രണ്ട് ശതമാനം സെസ് ഏര്‍പ്പെടുത്തിയാല്‍ ചരക്ക് കൂലിയില്‍ നല്ല തരത്തിൽ വർധന ഉണ്ടാകും
നിത്യ ചെവലുകൾ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന കെഎസ്ആര്‍ടിസി വരുമാനത്തിന്റെ നല്ലൊരു പങ്ക് ചെലവാക്കുന്നത് ഡീസലടിക്കാനാണ്. കൊവിഡ് കാലത്തിന് ശേഷം ബസ്സുകൾ പൂര്‍ണ്ണമായും സര്‍വ്വീസിനിറങ്ങുന്നതോടെ പ്രതിദിന ആവശ്യം ശരാശരി നാല് ലക്ഷം ലിറ്ററാണ്. രണ്ട് രൂപ സെസ്സ് കൂടിയാകുമ്പോൾ ദിവസ ചെലവിൽ ചുരുങ്ങിയത് എട്ട് ലക്ഷം രൂപ കൂടും, മാസം രണ്ടരക്കോടി രൂപ ഇന്ധന ചെലവ് കൂടുന്നത് നിലവിലെ അവസ്ഥയിൽ കെഎസ്ആര്ടിസിക്ക് താങ്ങാനാകില്ല തുടങ്ങി ഇത്തരം പോരായ്മകളും കഷ്ടതകളും പറയുന്ന ഇവർക്ക് മുന്നിലേക്ക് ഇടതു മുന്നണി വെക്കുന്ന സാമൂഹ്യസുരക്ഷാ സീഡ് ഫണ്ട് എന്ന ബദൽ എത്ര പ്രസക്തമെന്ന് ഇപ്പോൾ പറയാനാകില്ല.
ഇനി കേന്ദ്ര ബജറ്റിലേക്ക് വന്നാൽ കേരളത്തിന് നൽകേണ്ട എല്ലാ ആനുകൂല്യങ്ങളും ഇഞ്ചിഞ്ചായി കുറച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്രം.ഈ ബജറ്റിൽ കേരളത്തിനു കിട്ടേണ്ട 2.59 ശതമാനം വിഹിതം 1.92 ആയി വെട്ടിക്കുറച്ചു. കഴിഞ്ഞവർഷം കിട്ടിയതിനേക്കാൾ പതിനായിരക്കണക്കിന്‌ കോടിയുടെ കുറവാണ്‌ ഉണ്ടായത്‌. സംസ്ഥാനത്തിന്റെ കടമെടുപ്പിനുള്ള പരിധി ഗണ്യമായി വെട്ടിക്കുറച്ചു. സാധാരണക്കാർക്ക്‌ വലിയ ആശ്വാസമാകുന്ന തൊഴിലുറപ്പുപദ്ധതിയുടെ വകയിരുത്തൽ കേന്ദ്രം പകുതിയോളം കുറച്ചു തുടങ്ങി ഇതെല്ലം ആരംഭിച്ചിട്ട് കുറച്ചായി എന്നതും നമ്മൾ കാണാതെ പോകരുത് .ഇതിപ്പോൾ കൂട്ടിയിട്ടില്ലെങ്കിൽ പിന്നെ എപ്പോൾ എന്ന ചിന്തയാണോ ഈ വർധനയ്ക്ക് എല്ലാം പിന്നിൽ എന്ന് നാം ചിന്തികേണ്ടിയിരിക്കുന്നു.കേരളത്തെ സംബന്ധിച്ച് ഈ കൂട്ടൽ ക്ഷേമ പെൻഷൻ നിർത്താതെ , വികസനം മുടക്കാതെയുള്ള സുഗമമായ മുന്നോട്ട് പോക്കിനാണ് എന്ന്‌ ധനമന്ത്രി നിയമസഭയിൽ പറഞ്ഞത് ഇനിയുമെത്ര മുന്നോട്ട് എന്ന് നമുക്ക് നോക്കാം .കൂടാതെ യാഥാർഥ്യങ്ങൾക്കിടയിലും പ്രതിഷേധങ്ങൾക്കിടയിലും പലപ്പോഴായി സൃഷിടിക്കപെടുന്ന വ്യാജ നിര്മിതികളെയും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!