കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയവിശ്വനാഥന്റെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി എം.പി. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് കല്‍പ്പറ്റയിലെ അഡ് ലൈഡ് പാറവയല്‍ കോളനിയിലെ വീട്ടിലെത്തി വിശ്വനാഥന്റെ കുടുംബത്തെക്കണ്ട് രാഹുല്‍ ആശ്വസിപ്പിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ടി. സിദ്ദീഖ് എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്താണ് വിശ്വനാഥന്‍ ആത്മഹത് ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. തങ്ങള്‍ക്ക് നീതി ലഭണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ വിശ്വനാഥന്റെ വീട്ടിലെത്തിയിരിക്കുന്നത്.
വയനാടുനിന്ന് ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളേജിലെത്തിയതായിരുന്നു വിശ്വനാഥന്‍. ഇതിനിടെ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മര്‍ദിക്കുകയായിരുന്നെന്നാണ് ആരോപണം. രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കാനുള്ള സ്ഥലത്ത് ഇരിക്കുന്നതിനിടെ ഒരാളുടെ പഴ്‌സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. ഇത് മോഷ്ടിച്ചത് വിശ്വനാഥനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ വീട്ടിലെത്തി രാഹുല്‍ ഗാന്ധി

