ആലപ്പുഴയില്‍ പൊന്നാംവെളി ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. പഞ്ചറായ പിക്ക്അപ്പ് വാനിന്റെ ടയര്‍ മാറ്റിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ലോറി ഇടിച്ച് അപകടം ഉണ്ടായത്.
വാന്‍ ഡ്രൈവറും ടയര്‍ മാറ്റന്‍ ഇയാളെ സഹായിച്ചുകൊണ്ടിരുന്ന നാട്ടുകാരനുമാണ് മരിച്ചത്. എറണാകുളം ചൊവ്വര സ്വദേശി ബിജു ആണ് മരിച്ച വാന്‍ ഡ്രൈവര്‍.
വാസുദേവനാണ് മരിച്ച രണ്ടാമത്തെ ആള്‍. ഇയാല്‍ എത്തിയ സൈക്കിള്‍ സമീപത്തുണ്ട്. ആലപ്പുഴ പൊന്നാംവെളി ദേശിയ പാതയിലാണ് അപകടം.രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്. കുപ്പിവെള്ള ലോഡുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ബിജു. ഇതിനിടയില്‍ ദേശീയവപാത പൊന്നാംവെളിയില്‍വെച്ച് വാഹനത്തിന്റെ ടയര്‍ പഞ്ചറാകുകയായിരുന്നു. റോഡിനരികിലേക്ക് വാഹനംഒതുക്കിയിട്ട് ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇതുവഴി സൈക്കിളില്‍ വന്ന വാസുദേവന്‍ എന്നയാളും ബിജുവിനെ സഹായിച്ചു. രണ്ടുപേരും ചേര്‍ന്ന് ടയര്‍ മാറ്റികൊണ്ടിരിക്കെ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.

