മലപ്പുറം: മലപ്പുറത്ത് റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. മണിമൂളി സ്വദേശി പന്താര്‍ അസറിനാണ് പരിക്കേറ്റത്. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത് – രണ്ടാംപാടം റോഡിലാണ് പുലിയിറങ്ങിയത്. അപ്രതീക്ഷിതമായി മുന്നില്‍ ചാടിയ പുലിയെ തട്ടി ബൈക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ബൈക്കില്‍ വരുന്നതിനിടെ പുലി മുന്നിലേക്ക് ചാടുകയായിരുന്നു. വീഴ്ച്ചയില്‍ അസറിന്റെ കാലിന്റെ തുടയ്ക്ക് പരിക്കേറ്റു. അസര്‍ ചികിത്സയിലാണ്.
അപ്രതീക്ഷിതമായി പുലി റോഡിന് കുറുകെ ചാടി; ബൈക്കില്‍ ഇടിച്ചു; യാത്രക്കാരന് പരിക്ക്

