National News

അൽവാറിൽ ഭിന്നശേഷിക്കാരി കൂട്ട ബലാത്സംഗത്തിനിരയായി; സംഭവത്തിൽ രാജസ്ഥാൻ സർക്കാറിനെ വിമർശിച്ച് ബിജെപി

രാജസ്ഥാനിലെ അൽവാറിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താത്തതിലും കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുന്നതിനും രാജസ്ഥാൻ സർക്കാരിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി.

സംഭവം നടന്നത് ഉത്തർപ്രദേശിലായിരുന്നെങ്കിൽ പ്രിയങ്ക ഗാന്ധി ഇതിനോടകം പ്രതിഷേധമുയർത്തുമായിരുന്നു, എന്നാൽ ഇപ്പോൾ നിശബ്ദയാണെന്ന് ഷെഹ്സാദ് പുനെവാലെ ട്വിറ്ററിൽ കുറിച്ചു . കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് വ്യക്തമാക്കി. അതേസമയം ജയ്പൂറിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന പെൺകുട്ടിക്ക് രാജസ്ഥാൻ സർക്കാർ അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!