Kerala News

നിയമസഭ തെരഞ്ഞെടുപ്പില്‍ 37 സീറ്റ് ആവശ്യപ്പെട്ട് ബിഡിജെഎസ്; തള്ളി ബിജെപി

നിയമസഭ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ നല്‍കണമെന്ന ബിഡിജെഎസിന്റെ ആവശ്യം ബിജെപി തള്ളി. ഇക്കുറി 20 സീറ്റുകളില്‍ താഴെ മാത്രമേ ബിഡിജെഎസിന് നല്‍കൂ. തദ്ദേശ തെരഞ്ഞെടുപ്പിലെ ബിഡിജെഎസിന്റെ മോശം പ്രകടനമാണ് ബിജെപി നേതൃത്വം ആവശ്യം തള്ളിയതിനു പിന്നില്‍. പ്രധാനപ്പെട്ട സീറ്റുകള്‍ ഏറ്റെടുക്കാനാണ് ബിജെപിയുടെ തീരുമാനം.

കോവളം, വര്‍ക്കല, വാമനപുരം, കരുനാഗപ്പള്ളി, കൊടുങ്ങല്ലൂര്‍, നാട്ടിക, കുട്ടനാട്, തിരുവല്ല, തൊടുപുഴ സീറ്റുകളാകും തിരിച്ചെടുക്കുക. ബിഡിജെഎസിന് ഇരുപതില്‍ സീറ്റുകളില്‍ താഴെ മാത്രമായിരിക്കും ഇത്തവണ ലഭിക്കുക. 37 സീറ്റുകള്‍ നല്‍കില്ലെങ്കില്‍ 30 സീറ്റുകളെങ്കിലും വേണമെന്ന ആവശ്യം ബിഡിജെഎസ് ഉന്നയിച്ചെങ്കിലും അതും തള്ളിക്കളഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ക്ക് പകരം മറ്റ് സീറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജെപി നേതൃത്വം അംഗീകരിച്ചില്ല. ബിഡിജെഎസിന്റെ കൈയില്‍ നിന്ന് ഏറ്റെടുക്കുന്ന കൂടുതല്‍ സീറ്റുകളെക്കുറിച്ച് ബിജെപി വൈകാതെ തീരുമാനമെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!