കണ്ണൂരില്‍ എംകെ രാഘവന്‍ എംപിയെ ശക്തമായി വിമര്‍ശിച്ചു കൊണ്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പയ്യന്നൂരിലെ കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മറ്റി ഓഫീസിന്റെ മതിലിലും നഗരത്തില്‍ വിവിധ ഇടങ്ങളിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എം കെ രാഘവനെ ‘കള്ളന്‍’, ;ഒറ്റുകാരന്‍; തുടങ്ങിയ അധിക്ഷേപ പദങ്ങള്‍ ഉപയോഗിച്ചാണ് പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
‘എംകെ രാഘവന് മാപ്പില്ല, മാടായി കോളേജില്‍ കോഴ വാങ്ങി നിയമനം കൊടുത്ത എംകെ രാഘവന്‍ ഒറ്റുകാരന്‍, കള്ളന്‍ എംകെ രാഘവന്‍’ തുടങ്ങിയ രീതിയിലാണ് പോസ്റ്ററുകള്‍. ഈ പോസ്റ്ററുകള്‍ പിന്നീട് രാഘവന്‍ അനുകൂലികള്‍ നശിപ്പിച്ചു.
എംകെ രാഘവന്‍ എംപി ചെയര്‍മാനായ മാടായി കോളേജ് ഭരണസമിതി കോഴ വാങ്ങി, ബന്ധു എംകെ ധനേഷ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തി എന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു.
അതേസമയം, മാടായി കോളേജിനെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നായിരുന്നു എംകെ രാഘവന്‍ എംപിയുടെ പ്രതികരണം.