Kerala

തിരുവനന്തപുരത്ത് ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു

തിരുവനന്തപുരത്ത് ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാർ തൊഴിലാളിയായ അജയ്ഉജിർ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പാങ്ങപ്പാറയിൽ നിന്നുള്ള ആരോഗ്യവിഭാഗം പ്രവർത്തകർ സ്ഥലത്ത് പരിശോധന നടത്തി. തൊഴിലാളികളായ രണ്ടുപേർ കൂടി പനിബാധിച്ച് ചികിത്സയിലാണ്.എന്താണ് എലിപ്പനി?ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് എലിപ്പനി. എലികളുടെ വൃക്കയിൽ കാണപ്പെടുന്ന ലെപ്റ്റോസ്പൈറ ബാക്ടീരിയകൾ അവയുടെ മൂത്രത്തിലൂടെയാണ് മറ്റുള്ളവരിലേക്ക് പകരുന്നത്. എലിമൂത്രം കുടിവെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മുറിവുകളിലൂടെയോ ഉള്ളിൽ കടക്കുന്നതോടെയാണ് രോഗം ഉണ്ടാകുന്നത്. പാടത്തും പറമ്പിലും കൃഷിപ്പണി ചെയ്യുന്നവർ, മൃഗങ്ങളുടമായി അടുത്തിടപഴകുന്നവർ, കശാപ്പുശാലകളിലെ ജീവനക്കാർ, ശുചീകരണത്തൊഴിലാളികൾ എന്നിവരിലൊക്കെ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.എലിപ്പനിയുടെ ലക്ഷണങ്ങൾ കനത്ത പനി.കണ്ണുകൾ ചുവപ്പ് നിറത്തിലേക്ക് മാറുക.തലവേദന.തണുപ്പ്.പേശി വേദന.വയറുവേദന. ഛർദ്ദി.വയറിളക്കം.മഞ്ഞപ്പിത്തംചുണങ്ങു.മലിനജലവുമായി സമ്പർക്കം വരുന്ന അവസരങ്ങളിൽ കയ്യുറ, പാദരക്ഷകൾ, മാസ്‌ക് എന്നിവ ഉപയോഗിക്കുക. യാതൊരു കാരണവശാലും സ്വയം ചികിത്സ ചെയ്യരുത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!