തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന് ഐഎഎസിനെതിരെ കേസെടുക്കില്ല. അന്വേഷണം അവസാനിപ്പിച്ചതായി പൊലീസ് അറിയിച്ചു.
ഗോപാലകൃഷ്ണന്റെ പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ അന്വേഷണം കഴിഞ്ഞതായാണ് പൊലീസ് വ്യക്തമാക്കുന്നത്. പുതിയ പരാതിയോ സര്‍ക്കാര്‍ നിര്‍ദേശമോ ലഭിച്ചാല്‍ മാത്രം കേസെടുക്കാമെന്നാണ് പൊലീസ് വിലയിരുത്തല്‍
മതാടിസ്ഥാനത്തില്‍ ഐഎഎസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതിനാണു കെ.ഗോപാലകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തത്. ഒക്ടോബര്‍ 31ന് ഗോപാലകൃഷ്ണന് അഡ്മിന് ആയി ആദ്യം ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ ഗ്രൂപ്പും പിന്നീട് മുസ്ലിം ഗ്രൂപ്പും രൂപീകരിച്ചതു പുറത്തുവന്നതിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് സസ്പെന്‍ഷനില്‍ കലാശിച്ചത്.