ജി സുധാകരനെ പുകഴ്ത്തി അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം.മാധ്യമ പരിലാളനയിൽ വളർന്ന നേതാവല്ല ജി സുധാകരനെന്നും സുധാകരനെയും തന്നെയും താരതമ്യപ്പെടുത്തരുതെന്നും എച്ച്.സലാം പറഞ്ഞു.
പുന്നപ്ര ജെ.ബി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തിനിടെയാണ് അമ്പലപ്പുഴ സുധാകരനെ പുകഴ്ത്തി സലാം രംഗത്തെത്തിയത്. ഒരു നല്ല കാര്യം നടക്കുമ്പോള്‍ മാധ്യമങ്ങള്‍ ജി സുധാകരനെ ചുരുക്കി കാണിക്കരുത്. മാധ്യമപരിലാളനത്തില്‍ വളര്‍ന്ന ആളല്ല സുധാകരനെന്നും തന്നെയും സുധാകരനെയും താരതമ്യപ്പെടുത്തേണ്ടെന്നും താൻ സുധാകരനെക്കാൾ താഴെ നിൽക്കുന്ന ആളാണെന്നും എച്ച് സലാം കൂട്ടിച്ചേര്‍ത്തു.
ജി സുധാകരന്റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുന്നപ്ര ഗവ. ജെ ബി സ്‌കൂള്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജി സുധാകരനെ ഒഴിവാക്കിയത് വിവാദമായിരുന്നു