ചേരിഞ്ചാല്‍: നാടുണുര്ത്തി, മത സൗഹാര്‍ദ്ദവും പ്രവാചക സന്ദേശവും ഉയര്‍ത്തിപ്പിടിച്ച് കുന്നംഗലം ചേരിഞ്ചാല്‍ നൂറുല്‍ഹുദാ സുന്നി മദ്റസയുടെ ആഭിമുഖ്യത്തില്‍ ‘മീലാദ് മഹര്‍ജാന്‍ 2019’ എന്ന പ്രമേയത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു.
പുലര്‍ച്ചെ 4 മണിക്ക് പ്രകീര്‍ത്തന സദസ്സിന് പള്ളി ഖത്തീബ് റഫീഖ് സഖാഫി നേതൃത്വം നല്കി. ശേഷം മദ്രസ്സ വിദ്യാര്‍ത്ഥികളുടെയും പരിസരവാസികളുടെയും നബിദിന റാലി കോട്ടാംപറമ്പ്, മനത്താനത്ത് തുടങ്ങിയ പ്രദേശങ്ങളിലൂടെ പര്യടനം നടത്തി ചേരിഞ്ചാല്‍ പള്ളി പരിസരത്ത് സമാപിച്ചു. റാലിക്ക് പരിസരവാസികളായ രജിന് ദാസ് കുന്നത്ത്, ലാലു കരിമ്പനക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന മധുര വിതരണം മാതൃകാപരവും മത സൗഹാര്‍ദ്ദം വിളിച്ചോതുന്നതുമായി. തുടര്‍ന്ന് പതാക ഉയര്‍ത്തല്‍, അന്നദാനം, കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിച്ചു.
പരിപാടിയ്ക്ക് സ്വാഗതസംഘം കണ്‍വീനര്‍ നിസാര്‍ ഞണ്ടാടിയില്‍ സ്വാഗതവും ചെയര്മാന് അബ്ദുസലാം പടിയാട്ട് അധ്യക്ഷതയും വഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് ചേരിഞ്ചാല്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി അഷ്റഫ് കളത്തിങ്ങല്‍ ഉദ്ഘാടനവും ഖത്തീബ് റഫീഖ് സഖാഫി പ്രവാചക സന്ദേശവും നല്കി. അഡ്വ ഷമീര്‍ കുന്നമംഗലം, സക്കീര്‍.പി, നസീര്‍ എന്‍, ചേക്കുട്ടി സി.ട്ടി, അലവി ഹാജി, നസ്ലി സുഹൈല്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. ചേരിഞ്ചാല്‍ ജുമ മസ്ജിദ് സെക്രട്ടറി സുനീര്‍ പി.പി നന്ദി പറഞ്ഞു.

