കൊടുവള്ളി : എല്ലാ വിധ സൗകര്യങ്ങളുമുണ്ടായിട്ടും താമരശ്ശേരിയിലെ താലൂക്ക് ഹോസ്പിറ്റലില്‍ നിന്നും താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ ബാലുശ്ശേരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിലും മണ്ഡലത്തിലെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണത്തിലും പ്രതിഷേധിച്ച് നവംബര്‍ പതിനാറിന് എം.എല്‍.എ. കാരാട്ട് റസാഖിന്റെ ഓഫീസിലേക്ക് 16ന് യൂത്ത് ലീഗ് മാര്‍ച്ച് നടത്തുന്നു. താമരശ്ശേരിയില്‍ നിന്ന് കൊടുവള്ളി എം എല്‍.എ ഓഫീസിലേക്കാണ് മാര്‍ച്ച്. മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന ലോംഗ് മാര്‍ച്ച് വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.
എം.എല്‍.എ.ഓഫീസിലേക്ക് 16ന് യൂത്ത് ലീഗ് മാര്‍ച്ച്
