Kerala kerala

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണംവിട്ട് കിണറില്‍ പതിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം കോലഞ്ചേരിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറില്‍ പതിച്ചു. പാങ്കോട് ചാക്കപ്പന്‍ കവലയ്ക്ക് സമീപമാണ് കാര്‍ 15 അടിയോളം താഴ്ചയുള്ള കിണറില്‍ വീണത്. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. കാര്‍ റോഡിലെ ചപ്പാത്തില്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തി തകര്‍ത്ത് കിണറിലേക്ക് വീഴുകയായിരുന്നു. കിണറില്‍ വെള്ളം കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൊട്ടാരക്കര സ്വദേശികളായ ദമ്പതികളായ അനില്‍, വിസ്മയ എന്നിവരാണ് അപകടത്തില്‍പെട്ടത്. ഇവരുടെ പരിക്ക് ഗുരുതമല്ല.

പട്ടിമറ്റത്തുനിന്ന് ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് ദമ്പതികളെ രക്ഷിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് കാര്‍ കിണറ്റില്‍നിന്നു പുറത്തെടുത്തു. ദമ്പതികള്‍ക്ക് ഡോര്‍ തുറക്കാന്‍ സാധിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!