
കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ഇന്നുമുതൽ മുതൽ വ്യാപാരസ്ഥാപനങ്ങൾ നിബന്ധനകളോടെ തുറക്കാനും അടക്കാനും അനുമതിയുള്ളൂവെന്ന് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവൻ അറിയിച്ചു.
അവശ്യവസ്തുക്കളുടെ വിൽപനശാലകൾ മെഡിക്കൽഷോപ്പ് ,ബേക്കറി, പപ്പക്കറി കടകൾ എന്നിവ പത്തു മണിമുതൽ ആറു മണി വരെയും ഹോട്ടലുകളിൽ പാർസൽ എട്ട് മണി മുതൽ രാത്രിമണി വരെയും ഇറച്ചി, മീൻ ഉൾപ്പെടെയുള്ള കടകൾ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും പാൽ ഉൽപ്പന്നങ്ങൾ രാവിലെ 5 മണി മുതൽ 10 മണി വരെയും വൈകിട്ട് നല്മണി മുതൽ ആറുമണി വരെയുമാണ് സമയക്രമം, നാഷണൽബാങ്കുകളുടെ പ്രവർത്തനം രാവിലെ പത്തു മുതൽ അഞ്ച് മണിയാണ്.
എന്നാൽ’ അമ്പത്ശതമാനം ജോലിക്കാർ മാത്രമെ സ്ഥാപനത്തിക്കാൻ ജോലി ചെയ്യാൻ അനുമതിയുള്ളൂവെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.മററ് സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയില്ല

