കോര്‍പ്പറേറ്റുകള്‍ക്കും കെട്ടിട നിര്‍മാതാക്കള്‍ക്കും നല്‍കുന്ന ലോണുകള്‍ മുതല്‍ എസ്ബിഐ നല്‍കുന്ന ഭവന വായ്പകളുടെയെല്ലാം നടപടി പൂര്‍ത്തിയാകണമെങ്കില്‍ ഇനി പ്രൊസ്സസിങ്ങ് ഫീസ് നല്‍കണം.
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ പലിശയില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ എസ്ബിഐയെ പ്രേരിപ്പിച്ചത്.
വായ്പകള്‍ക്കുമേല്‍ 0.4 ശതമാനമായിരിക്കും പ്രൊസ്സസിങ്ങ് ചാര്‍ജ് ഏര്‍പ്പെടുത്തുക. അതായത്, വ്യക്തികള്‍ക്ക് ഭവന വായ്പകള്‍ക്കുമേല്‍ ഈടാക്കുന്ന ഏറ്റവും കുറഞ്ഞ നിരക്ക് 10,000 രൂപയും, ഏറ്റവും കൂടിയ നിരക്ക് 30,000 രൂപയുമായിരിക്കും. കെട്ടിട നിര്‍മാതാക്കള്‍ക്ക് ഏകദേശം 5,000 രൂപയായിരിക്കും. ഇത് പിന്നീട് അവതരിപ്പിക്കും. എസ്ബിഐ അറിയിച്ചു.