കണ്ണൂർ: കൂത്തുപറമ്പിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച 56 കാരൻ അറസ്റ്റിൽ. ഓട്ടോറിക്ഷ ഡ്രൈവറായ
കണ്ടം കുന്നിലെ കെ. വത്സനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിൽ ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തും.
മാതാവിനൊപ്പം സാധനങ്ങൾ വാങ്ങാനായി കഴിഞ്ഞ മാസം വത്സന്റെ ഓട്ടോയിൽ പോയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ മാതാവ് സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയ സമയത്ത് പ്രതി പെൺകുട്ടിയെ വാഹനത്തിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.

