കാസർഗോഡ് : ജില്ലയിൽ ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. നെല്ലിക്കുന്ന് സ്വദേശി എൻഎം ഹമീദ് (73),തെക്കിൽ സ്വദേശി അസ്മ (75) എന്നിവരാണ് മരണപ്പെട്ടത്.
എൻഎം ഹമീദ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്
അസ്മ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ രാത്രിയോടെയാണ് മരണപെട്ടത്. ഇന്നലെയാണ് അസ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഗുരുതരമായ മറ്റു രോഗങ്ങൾ ഉള്ളതിനാലാണ് പരിയാരത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

