കോഴിക്കോട്; ഇന്നലെ കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി കളരാന്തിരി കണ്ടില്‍തൊടുക മുജീബിന്റെ മകന്‍ ആദില്‍ അര്‍ഷാദ്(15)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എളേറ്റില്‍ എംജെ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ പതിനാറോളം കൂട്ടുകാരോടൊപ്പം കോഴിക്കോട് ബീച്ചില്‍ കളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു.
കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

