കെ പി സി സി യുടെ കലാ സാംസ്‌കാരിക സമിതിയായ സംസ്കാര സാഹിതി കുന്ദമംഗലം നിയോചകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന “മണിപ്പൂരിന് വേണം മനസ്സമാദാനം എന്ന പേരിൽ നടന്ന പ്രധിഷേധ ജാഥക്ക് പെരുമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി .സാഹിതി ചെയർമാൻ ജിജിത് പൈങ്ങോട്ടുപുറം അധ്യക്ഷം വഹിച്ചു .കുന്നമംഗലം നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി മൊയ്‌ദീൻ മാസ്റ്റർ ഉദ്ഗാടനം ചെയ്തു .എം എ പ്രഭാകരൻ മുഖ്യ പ്രഭാഷണം നടത്തി .സാഹിതി ഭാരവാഹികളായ യു ടി ഫൈസൽ ,ദിനേശ് കാരന്തൂർ ,യു എം കപിൽ ദേവ് ,കോൺഗ്രസ് നേതാക്കളായ ഹരിദാസ് പെരുമണ്ണ ,പ്രഭാവതി എം കെ ,മുജീബ് പുനത്തിൽ ,കെ സി രാജേഷ് ,കെ പി രാജൻ ,കെ ബാലൻ ,സി പി വേണു ,നസീം പെരുമണ്ണ , p എം രാധേകൃഷ്ണൻ,കെ ഇ ഫസൽ ,ടി ടി സുബ്രഹ്മണ്യൻ ,ഉഷ നാരായണൻ എന്നിവർ പ്രസംഗിച്ചു .