ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുന്നു. കഴിഞ്ഞ ദിവസം പ്രതിദിന കണക്കുകളിൽ 53000 ആയി അൽപ്പമൊന്ന് ശമനം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനിടെ വീണ്ടും രാജ്യത്ത് അറുപതിനായിരം കടന്നു. 60,963 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 23,29,639 ആയി.
24 മണിക്കൂറിനിടെ 834 മരണം റിപ്പോർട്ട് ചെയ്‌തു. ആകെ മരണം 46,091. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് 64,3948 പേർ ചികിത്സയിലാണ്. ഇതുവരെ 16,39,599 പേർ രോഗമുക്തരായി.
ഓഗസ്റ്റ് 11 വരെ 2,60,15,297സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ചൊവ്വാഴ്ച മാത്രം 7,33,449 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐ.സി.എം.ആര്‍. വ്യക്തമാക്കി.

