Kerala kerala Local

‘വിദ്യാര്‍ത്ഥികള്‍ ജനസംഖ്യ നിയന്ത്രണ ബോധവല്‍ക്കരണത്തിന്റെ ഭാഗമാകണം’; കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് മാസ്റ്റര്‍

വിദ്യാര്‍ത്ഥി സമൂഹം ജനസംഖ്യ നിയന്ത്രണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് മാസ്റ്റര്‍. ലോക ജനസംഖ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം താമരശ്ശേരി കോരങ്ങാട് ഐഎച്ച്ആര്‍ഡി കോളേജില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ജനം കൂടുന്നതിനനുസരിച്ച്
അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും പ്രകൃതിവിഭവങ്ങളും ക്ഷേമ കാര്യങ്ങളും ഒരുക്കുക എന്നത്
അതാത് രാജ്യങ്ങളുടെ ചുമതലയാണ്. എന്നാല്‍ ഇന്നും ദാരിദ്ര്യവും പാര്‍പ്പിടവും ഇല്ലാത്ത
കോടിക്കണക്കിന് ജനങ്ങള്‍ വസിക്കുന്ന നാടാണ് നമ്മുടേത്. കുഞ്ഞുങ്ങള്‍ കൂടുമ്പോള്‍ എല്ലാ ജനങ്ങളുടെയും ക്ഷേമകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സര്‍ക്കാറിന് കഴിയാതെ വരുന്നു. അതിനാല്‍ ജനസംഖ്യ നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. നിരന്തര പ്രസവങ്ങള്‍ അമ്മമാരുടെ ആരോഗ്യം ക്ഷയിപ്പിക്കുന്ന സ്ഥിതിയുമുണ്ട്. ഇതൊക്കെ നാട്ടുകാരെ പറഞ്ഞു ബോധവല്‍ക്കരിക്കാന്‍ വിദ്യാര്‍ത്ഥിസമൂഹം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.

താമരശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബേബി പ്രീത അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദന്‍ മുഖ്യാതിഥിയായി. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സച്ചിന്‍ ബാബു വിഷയമവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൗസര്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് മാത്യു, ഗ്രാമപഞ്ചായത്തംഗം ഫസീല ഹബീബ്, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഫെന്നി പോള്‍, ഐഎച്ച്ആര്‍ഡി കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ദിനേശ് കുമാര്‍, ഡെപ്യൂട്ടി ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഷാലിമ ടി, പുഷ്പ എം പി, ടി കെ സുരേഷ് കുമാര്‍, ബീന കെ ജോസഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗൈനക്കോളജിസ്റ്റ് ഡോ. സന്ധ്യ ക്ലാസ് നയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!