വയനാട്ടിൽ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. മേപ്പാടി ഹയർ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകൻ പുത്തൂർവയൽ താഴംപറമ്പിൽ ജോണിയാണ് പിടിയിലായത്. വിദ്യാർത്ഥിനികൾ നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞതിന് പിന്നാലെ നാല് സ്കൂൾ വിദ്യാർത്ഥിനികൾ സ്റ്റേഷനിൽ നേരിട്ടത്തി എസ് എച്ച് ഒയോട് പരാതിപ്പെടുകയായിരുന്നു. വിശദ മൊഴി എടുത്തതിന് ശേഷം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൂടുതൽ പരാതികൾ ഉണ്ടോ എന്നറിയാൻ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുകയും സ്കൂൾ അധികൃതരിൽ നിന്നും വിവരം തേടുകയും ചെയ്യും . മുമ്പ് കസബ പോലീസ് സ്റ്റേഷൻ പരിധിയിലും ജോണി പോക്സോ കേസിൽ പ്രതി ആയിരുന്നതായി സ്ഥിരീകരിച്ചു.