Kerala News

കോടതിയിൽ കെട്ടി വെച്ച ജാമ്യ തുക വെട്ടിച്ചു; സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണം

തിരുവനന്തപുരത്ത് സി പി ഐ എമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെയാണ് ആരോപണം. ആരോപണ വിധേയൻ കോടതിയിൽ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്ന് പാർട്ടിക്ക് പരാതി ലഭിച്ചു.

കോടതിയിൽ നിന്നും തിരികെ ലഭിച്ച 8 ലക്ഷം രൂപ പാർട്ടിയിൽ തിരിച്ചടച്ചില്ലെന്നാണ് പരാതി. സംസ്ഥാനക്കമ്മിറ്റിക്കും ജില്ലാക്കമ്മിറ്റിക്കുമാണ് പരാതി ലഭിച്ചത്. പരാതി നൽകിയത് മുൻ ഏരിയ കമ്മിറ്റി അംഗമാണ്.സമരത്തിൽപ്പെട്ടവരെ ജാമ്യത്തിൽ ഇറക്കാൻ 8 ലക്ഷം രൂപ സിപിഐഎം പിരിച്ചിരുന്നു. ഇത് കോടതിയിൽ അടയ്ക്കുകയും ചെയ്‌തു. കേസ് തള്ളുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. ഈ തുക പാർട്ടിക്ക് തിരിച്ച് ലഭിക്കേണ്ടതായിരുന്നു എന്നാൽ തിരിച്ചുനൽകാൻ ജില്ലക്കിമ്മിറ്റി അംഗം തയ്യാറായില്ലെന്നാണ് പരാതി.

അതേസമയം കഴിഞ്ഞ ദിവസം സിപിഐഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നിരുന്നു . സിപിഐഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം ആരംഭിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ട് തിരിമറിയിലാണ് അന്വേഷണം. ഏരിയാ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്ക് എതിരെയാണ് അന്വേഷണം.

കേസ് നടത്തിപ്പിന് നൽകിയ ഫണ്ട് തുകയായ 5 ലക്ഷം തട്ടിയെടുത്തു എന്നാണ് ആരോപണം. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിലാണ് അന്വേഷണത്തിന് തീരുമാനമായത്. ജില്ലാ സെക്രട്ടറി വി.ജോയ് ആണ് അന്വേഷണം നടത്തുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!