Kerala News

ദീലീപിനെ അനുകൂലിച്ച് പരസ്യ പ്രസ്താവന; നടനും ശ്രീലേഖയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്

മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുമായി നടന്‍ ദിലീപ് നടത്തിയത് എന്ന് സംശയിക്കുന്ന വാട്സ്ആപ്പ് ചാറ്റ് പുറത്ത്. ഒരു വര്‍ഷം മുന്‍പ് അയച്ച സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തരത്തിലുളള ചാറ്റാണ് ഇത്.

ചാറ്റ് ഇങ്ങനെ;

23.05.2021 ദിലീപ്: mam.. gdftn. hope you are fine.. am dilieep..actorcald you..when free plz give me a ring.

ശ്രീലേഖ: എന്റെ യുട്യൂബ് ചാനലാണ്. സമയം കിട്ടുമ്പോള്‍ കണ്ട് നോക്കു. it was nice talking to you.

ദിലീപ്: ok… sure mam… samsarikyan pattiyappo enikyum valya santhoshayi mam. god bless

01.07.2021 ശ്രീലേഖ: ഇതെന്റെ youtube ചാനല്‍ ആണ്. സമയം കിട്ടുമ്പോള്‍ കണ്ട് നോക്കൂplease share subscribe too. ഞാന്‍ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്.

ദിലീപ്; okk Mam

ദിലീപിനെ പിന്തുണച്ചുകൊണ്ട് ശ്രീലേഖ രംഗത്തെത്തിയതിന് പിന്നാലെയാണ് ചാറ്റ് പുറത്തുവന്നിരിക്കുന്നത്. 2021 മേയ് 23 ന് അയച്ച സന്ദേശങ്ങളാണിവ. തന്റെ യുട്യൂബ് ചാനലിനെക്കുറിച്ച് ശ്രീലേഖ സംസാരിക്കുന്നതും സമയം കിട്ടുമ്പോള്‍ കാണണമെന്ന് ദിലീപിനോട് നിര്‍ദ്ദേശിക്കുന്നതും ചാറ്റില്‍ കാണാം. ശ്രീലേഖയോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ ദിലീപും സന്തോഷം പ്രകടിപ്പിക്കുന്നു.

വാട്സ്ആപ്പ് ചാറ്റുകളുടെ ആധികാരികത ഇതുവരെ ഉറപ്പിക്കാനായിട്ടില്ല. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കുമെന്നാണ് വിവരം. അതേസമയം മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഐപിഎസിന്റെ മൊഴിയെടുക്കാനും അന്വേഷണ സംഘം നീക്കം ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉന്നതരില്‍ നിന്നും നിയമോപദേശം തേടി. ശ്രീലേഖയുടെ പ്രസ്താവനകള്‍ പരിശോധിച്ച് വ്യക്തത വരുത്താനാണ് തീരുമാനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!