പത്തനംതിട്ട: കഴിഞ്ഞ ദിവസം ജില്ലയിൽ ആർ ടി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പത്തനംതിട്ട എം.പി ആന്റോ ആന്റണിയും, കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറും നിരീക്ഷണത്തിൽ .
കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരൻ പങ്കെടുത്ത പൊതുപരിപാടിയിൽ ഇരു പേരും പങ്കെടുത്തിരുന്നു. ഇതിനെ തുടർന്നാണ് നിരീക്ഷണത്തിലേക്ക് പോയത്.
നിലവിൽ കനത്ത ജാഗ്രതയാണ് ജില്ലയിൽ തുടരുന്നത് കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ 39 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പടർന്നിരിക്കുന്നത്.

