കോഴിക്കോട് :ഇന്ധന വിലവർധനയിലും കേന്ദ്രബജറ്റിലെ ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനംചെയ്തു. വി വസീഫ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത്, വൈശാഖ്, ആർ ഷാജി, വി പ്രശോഭ്, റിവാറസ് എന്നിവർ സംസാരിച്ചു. എൽ ജി ലിജീഷ് സ്വാഗതവും പിങ്കി പ്രമോദ് നന്ദിയും പറഞ്ഞു.