National

ശശി തരൂരിനെ വിളിപ്പിച്ച് പ്രധാനമന്ത്രി; നിര്‍ണായക കൂടിക്കാഴ്ച; തരൂരിനെ പ്രകോപിപ്പിക്കേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു. അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ തരൂര്‍ മോദിയെ അറിയിച്ചതായാണ് വിവരം. തരൂര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടന്നത്.

ജി ഏഴ് ഉച്ചകോടിക്കു പ്രധാനമന്ത്രി പോകുന്ന സാഹചര്യത്തിലായിരുന്നു പ്രത്യേക കൂടിക്കാഴ്ച. തരൂരിന് പദവി നല്‍കുന്നതൊന്നും ചര്‍ച്ചയായില്ലെന്നും ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ പ്രതികരിക്കാനില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, ശശി തരൂരിനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍ വേണ്ടെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!