National News

ചവിട്ടിക്കൊന്നിട്ടും പകയടങ്ങാതെ ആന; വൃദ്ധയുടെ മൃതദേഹം ചിതയില്‍നിന്നെടുത്തെറിഞ്ഞ് നിലത്തിട്ട് ചവിട്ടി

ചവിട്ടിക്കൊന്നിട്ടും പകയടങ്ങാതെ കാട്ടാന വൃദ്ധയുടെ മൃതദേഹത്തെയും ആക്രമിച്ചു. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ 70 വയസ്സുള്ള ഒരു സ്ത്രീയെയാണ് കൊലപ്പെടുത്തിയതിന് ശേഷവും മൃതദേഹവും വെറുതെ വിടാതെ ആന പിടികൂടിയത്. വ്യാഴാഴ്ചയാണു ആദ്യം ആനയുടെ അക്രമമുണ്ടായത്.

വ്യാഴാഴ്ച രാവിലെ റായ്പാല്‍ ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് 70-കാരിയായ മായാ മുര്‍മുവിനെ് ദല്‍മ വന്യജീവി സങ്കേതത്തില്‍ നിന്ന് വഴിതെറ്റിവന്ന കാട്ടാന ആക്രമിച്ചത്.
ആന അവരെ നിലത്തിട്ട് ചവിട്ടി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

വൈകിട്ടോടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ആന മടങ്ങിയെത്തുകയായിരുന്നു. ചിതയില്‍നിന്ന് മൃതദേഹം എടുത്തെറിഞ്ഞ കാട്ടാന നിലത്തിട്ട് വീണ്ടും ചവിട്ടി. പിന്നീട് മൃതദേഹം ഉപേക്ഷിച്ച് ആന കാട്ടിലേക്കു മടങ്ങി. മണിക്കൂറുകള്‍ക്കു ശേഷമാണ് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതെന്ന് ദൃക്സാക്ഷി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!