സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട് ഷാജ് കിരണെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം. നാളെ ഇവര്‍ക്ക് നോട്ടീസ് നല്‍കും.
സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് ഷാജ് കിരണ്‍ ശനിയാഴ്ച പരാതി നല്‍കിയിരുന്നു. ഗൂഢാലോചനയില്‍ തങ്ങളെയും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. സ്വപ്ന പുറത്തു വിട്ട ശബ്ദരേഖ ആധികാരികമാണോ എന്ന് പരിശോധിക്കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു.
സ്വപ്നയ്ക്ക് ഒപ്പം ഏറെക്കാലമായി ഉണ്ടായിരുന്നവരാണ് ഷാജ് കിരണും ഇബ്രാഹിമും. അതുകൊണ്ടുതന്നെ ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടോ എന്ന കാര്യവും പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവരെ പ്രതിയാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇവരെ കസ്റ്റഡിയിലെടുക്കാത്തതും ഇവരുടെ ഫോണുകള്‍ പിടിച്ചെടുക്കാത്തതും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.