നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രക്കാരന് മരിച്ചു. ആലപ്പുഴ സ്വദേശി സരണ്‍ കുമാറാണ് ( 40 )മരിച്ചത്. മുക്കം റോഡില്‍ ഗ്യാസ് ഏജന്‍സിക്ക് സമീപത്തായിരുന്നു അപകടം. രാത്രി 8.10 നാണ് സംഭവം.കുന്ദമംഗലം ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് സ്കൂട്ടറുകളിലും ഒരു കാറിലും ഇടിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ നില വഷളാവുകയും കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചയോടെ മരണമടഞ്ഞു. മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടു പോകും.
കുന്ദമംഗലം മുക്കം റോഡില്‍ വാഹനാപകടം, പരിക്കേറ്റ ബൈക്ക് യാത്രക്കാരന് മരിച്ചു

