information

കുട്ടികൾ കളിച്ചും പഠിച്ചും വളരട്ടെ എന്നിട്ടാവാം ജോലി ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം

ന്യൂ ഡൽഹി: ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം. നാടിൻറെ ഭാവിയും സംരക്ഷണവും വരും തലമുറയ്ക്ക് കൈമാറണമെങ്കിൽ അവർ സുരക്ഷിതരും ആരോഗ്യവാന്മാരും ആവണം. അതിനു നല്ല ഭക്ഷണവും വിദ്യാഭ്യാസവും കുട്ടികൾക്ക് നൽകേണ്ടതുണ്ട്. പതിനാലു വയസ്സ് തികയാത്ത കുട്ടികളെ ഭാരിച്ച തൊഴിലുകൾ ഏൽപ്പിക്കുന്നത് ഭരണഘടനയുടെ 24, 39, 45 എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷാർഹമാണ്. കുഞ്ഞുങ്ങള്‍ക്ക് സൗജന്യവും സ്വതന്ത്രവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പു വരുത്തുന്നു.

എന്നിട്ടും രാജ്യത്ത് അനധികൃതമായി എട്ടു കോടിയിലേറെ കുട്ടികള്‍ കൂലിയില്ലാവേല ചെയ്ത് പോരുന്നതായി കണക്കുകൾ പറയുന്നു. ചൂഷണത്തിനിരയാവുത്തോടെ അര്‍ഹമായ ബാല്യം അവര്‍ക്ക് നഷ്ടപ്പെടുന്നു. സ്വന്തം മാനസികവും ശാരീരികവും ആന്തരികവുമായ വളര്‍ച്ച മുരടിക്കുന്നു. ഇത്തരത്തിൽ കുട്ടികളെ ഉപയോഗപ്പെടുത്തുന്ന ലോബികളെയും വ്യക്തികളെയും നിയമത്തിന്റെ മുൻപിൽ കൊണ്ട് വരേണ്ടത് ഈ സമൂഹത്തിന്റെ തന്നെ ഉത്തരവാദിത്വമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!