കാട്ടാക്കട∙ തിരുവനന്തപുരം കാട്ടാക്കട ഒറ്റശേഖരമംഗലത്ത് വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ചു. മുകുന്തറ ലയോള സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥി അഭിനവ് സുനിലാണ് മരിച്ചത്. പൂഴനാട് എസ്എസ് മന്ദിരത്തിൽ സുനിൽ – മഞ്ജുഷ ദമ്പതികളുടെ മകനാണ്.
ഇന്നലെ വൈകിട്ട് ആറരയോടെ വീട് വൃത്തിയാക്കുന്നതിനിടെയാണ് അഭിനവിനു പാമ്പു കടിയേറ്റത്. എന്നാല്‍ എലിയാണ് കടിച്ചതെന്ന് കരുതി ആശുപത്രിയിലെത്തിക്കാന്‍ വൈകി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്. വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ പിടികൂടി.