കുന്ദമംഗലം : വൈദ്യുതി ചാർജ് വർധനവ് ചൂണ്ടി കാണിച്ച് പകൽ കൊള്ളയ്ക്കെതിരെ പ്രതിഷേധം എന്ന പേരിൽ ബി ജെ പി സംസ്ഥാന വ്യാപകമായി കെ എസ് ഇ ബി ധർണ്ണ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുന്ദമംഗലത്ത് നടന്ന ധർണ്ണ ബിജെപി സംസ്ഥാന സമിതി അംഗം ടി പി സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.
സാധാ ജനവിഭാഗങ്ങൾ അടയ്ക്കേണ്ടതിനേക്കാൾ കൂടുതൽ രൂപയാണ് നിലവിൽ നൽകേണ്ടി വരുന്നതെന്നും വലിയ രീതിയിലുള്ള സാമ്പത്തിക ലാഭം കൊയ്യുന്ന വ്യവസായിക മേഖലയിലെ സ്ഥാപങ്ങളിൽ നിന്നും ലഭ്യമാക്കേണ്ട കുടിശിക വാങ്ങിയെടുക്കാതെ സർക്കാർ പാവങ്ങളുടെ കൈകളിൽ നിന്നും പണമീടാക്കുകയാണെന്നും, ചടങ്ങിൽ സംസാരിക്കവേ ടി പി സുരേഷ് അഭിപ്രായപ്പെട്ടു.
കോടികണക്കിന് രൂപചിലവാക്കി സർക്കാർ പരസ്യങ്ങൾ നൽകുമ്പോൾ ഇത്തരം പ്രവത്തനങ്ങളിലൂടെ പാവപ്പെട്ടവനെ കൊള്ളയടിക്കുകയുമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. കുന്ദമംഗലം കെ എസ് ഇ ബി ഓഫീസിന് മുന്നിൽ നടന്ന പരിപാടിയിൽ ബിജെപി കലരിക്കണ്ടി മേഖല പ്രസിഡന്റ് കെ . ഷാജികുമാർ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി തളത്തിൽ ചക്രയുധൻ,വി മുരളീധരൻ, ജയപ്രകാശ് എന്നിവർ സംസാരിച്ചു.

