National

പത്തുവയസുകാരിയെ അമ്മയുടെ സുഹൃത്ത് ബലാത്സംഗത്തിനിരയാക്കി; അമ്മയും സുഹൃത്തും പിടിയില്‍

ഗസിയാബാദ്: യുപിയിലെ ഗസിയാബാദില്‍ പത്തുവയസുകാരിയെ അമ്മയുടെ സുഹൃത്ത് ബലാത്സംഗത്തിനിരയാക്കി. പീഡനവിവരം അറിഞ്ഞ മാതാവ് വിവരം പുറത്തറിയാതിരിക്കാന്‍ മകളെ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുട്ടി വീടുവിട്ടിറങ്ങി. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ 13 വയസുള്ള സഹോദരനെയും ആണ്‍സുഹൃത്ത് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു.

പീഡനം സഹിക്കാന്‍ കഴിയാതെ ജനുവരി 20ന് ഗസിയാബാദിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടി ഡല്‍ഹിയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. പെണ്‍കുട്ടിയുടെ ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

നാല് വര്‍ഷം മുന്‍പാണ് കുട്ടിയുടെ പിതാവ് മരിക്കുന്നത്. അതിനു ശേഷം അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടിയും സഹോദരനും താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇവരെ മാതാവ് ഗസിയാബാദിലേക്ക് കൊണ്ടുപോയത്. അമ്മയുടെ സുഹൃത്ത് കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും സഹോദരനെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തു. പീഡനത്തെത്തുടര്‍ന്ന് സഹോദരന്‍ നേരത്തെ വീട് വിട്ടുപോയിരുന്നു.അച്ഛന്റെ മരണശേഷം അമ്മ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെയും ഇതിലേക്ക് തള്ളിവിടണമെന്നുമായിരുന്നു അമ്മയുടെ ലക്ഷ്യമെന്ന് പെണ്‍കുട്ടി പറഞ്ഞു. കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തതായി ഗസിയാബാദിലെ ലോനി ബോര്‍ഡര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!