തലശ്ശേരി ∙ തലശ്ശേരിയിൽ ബോംബ് സ്ഫോടനത്തിൽ യുവാവിന്റെ ഇരു കൈപ്പത്തികളും തകർന്നു. എരഞ്ഞോളിപ്പാലത്തിനടുത്ത് ശ്രുതി നിലയത്തിൽ വിഷ്ണു (20) വിന്റെ കൈപ്പത്തികളാണ് തകർന്നത്. ബുധനാഴ്ച അർധരാത്രി വിഷ്ണുവിന്റെ വീടിന്റെ പിറകിലെ പറമ്പിലാണ് സ്ഫോടനം നടന്നത്.
ബിജെപി പ്രവർത്തകനായ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു.