National News

സീറ്റ് നിഷേധിച്ച് ബിജെപി ; കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവടി കോൺഗ്രസിലേക്ക്

ബെംഗളൂരു ∙ കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവടി കോൺഗ്രസിൽ ചേരും.ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ അനുയായികളുടെ യോഗം വിളിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ സ്വതന്ത്രനായി രംഗത്തിറങ്ങുമെന്നും സൂചനയുണ്ട്.

ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ രാംദുർഗ്, ജയനഗർ, ബെളഗാവി നോർത്ത് എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു വിരമിക്കുകയാണെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.എസ്.ഈശ്വരപ്പ നഡ്ഡയ്ക്ക് കത്തെഴുതി.പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ തട്ടകമായ വരുണയിൽ അദ്ദേഹത്തിനെതിരെ മത്സരിക്കാൻ ആവശ്യപ്പെട്ടതാണു കാരണം. 75–ാം വയസ്സിൽ ചാവേറാകാനില്ലെന്ന് ഈശ്വരപ്പ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!