എറണാകുളം മഹാരാജാസ് കോളജില്‍ മൊബൈല്‍ ഫോണ്‍ ഫ്ലാഷ് ഉപയോഗിച്ച് പരീക്ഷ എഴുതി വിദ്യാര്‍ത്ഥികള്‍.ഇന്നലെ നടന്ന ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷയ്ക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫഌഷിന്റെ വെളിച്ചത്തില്‍ പരീക്ഷയെഴുതിയത്. കറണ്ട് പോയതിനെത്തുടര്‍ന്ന് പരീക്ഷ നടക്കുന്ന ഹാളില്‍ വെളിച്ചമില്ലാതായപ്പോള്‍ കോളജ് അധ്യാപകര്‍ തന്നെ മൊബൈല്‍ ഫ്‌ലാഷ് ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. , ബിരുദാനന്തര പരീക്ഷകൾ നടക്കുന്നതിനിടെ
മഴ ശക്തമായതോടെ വൈദ്യുതി മുടങ്ങുകയും പിന്നീടങ്ങോട്ട് വിദ്യാര്‍ത്ഥികൾ മൊബൈൽ ഫോൺ വെളിച്ചത്തിൽ പരീക്ഷ എഴുതുകയുമായിരുന്നു.
നിയമപ്രകാരം പരീക്ഷാ ഹോളിൽ മൊബൈൽ ഫോണുമായി പ്രവേശിക്കാൻ പാടില്ലെന്നിരിക്കെ വിദ്യാര്‍ത്ഥികൾ ഫ്ലാഷിന്റെ വെളിച്ചത്തിൽ പരീക്ഷയെഴുതിയത് വിവാദമായിരിക്കുകയാണ്. മൊബൈൽ ഫോൺ, സ്മാര്‍ട്ട് വാച്ച്, ഇയര്‍ഫോൺ ഉൾപ്പെടെയുള്ളവ ഹാളിൽ പ്രവേശിപ്പിക്കരുതെന്ന സര്‍ക്കുലര്‍ പരീക്ഷാ കൺട്രോളര്‍ പുറപ്പെടുവിച്ചിരുന്നു.
ഏതായാലും സംഭവത്തിൽ കോളജ് പ്രിന്‍സിപ്പല്‍ പരീക്ഷാ സൂപ്രണ്ടിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്