പൊതുപരിപാടികളില്‍ 200 പേര്‍ മാത്രം; ഹോട്ടലുകളും കടകളും രാത്രി ഒന്‍പത് വരെ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

0
173

കൊവിഡ് വ്യാപന പശ്ചാതലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.

പൊതുചടങ്ങുകള്‍ രണ്ട് മണിക്കൂര്‍ മാത്രമേ നടത്താവൂ. പൊതുപരിപാടികളില്‍ 200 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. അടച്ചിട്ട മുറികളാണെങ്കില്‍ 100 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.

ഇരുന്ന് കഴിക്കാന്‍ സൗകര്യമുള്ള ഹോട്ടലുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഹോട്ടലുകളും മറ്റ് കടകളും രാത്രി ഒന്‍പതുമണി വരെ മാത്രമേ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനും പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here