Local

അറപ്പുഴ മണക്കടവ് റോഡ് നവീകരണം 50 ലക്ഷം രൂപയുടെ ഭരണാനുമതി

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ അറപ്പുഴ മണക്കടവ് റോഡ് നവീകരണത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എന്‍.എച്ച് 66 ല്‍ അറപ്പുഴ ജംഗ്ഷനില്‍ നിന്ന് തുടങ്ങി മണക്കടവിലേക്കുള്ള ഈ റോഡിന്‍റെ അരികിലായാണ് പന്തീരങ്കാവ് വില്ലേജ് ഓഫീസും പന്തീരങ്കാവ് പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്ന സ്ഥലവും സ്ഥിതി ചെയ്യുന്നത്.

തകര്‍ന്ന് കിടക്കുന്ന ഈ റോഡ് പുനരുദ്ധരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് ബജറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഈ റോഡിന് തുക അനുവദിച്ചിട്ടുള്ളതെന്നും സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!