Kerala News

കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു

കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട ഒന്നര മാസം മുമ്പ് വാങ്ങിയ റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു. കോഴിക്കോട്ടെ വ്യാപാരി പ്രജീഷിന്‍റേതാണ് കാർ. പൊലീസും ഫയര്‍ഫോഴ്‌സും എത്തി തീയണച്ചു. രാവിലെ ഏഴു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.

തൊട്ടടുത്തുള്ള ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കാനായി എത്തിയതായിരുന്നു പ്രജീഷ്. വണ്ടി നിര്‍ത്തി കളിക്കാനായി പോകുമ്പോഴാണ് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഈ സമയത്ത് ആളുകള്‍ ഓടിക്കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!