മലപ്പുറത്ത് വൻ കുഴൽപ്പണവേട്ട. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിപ്പിച്ച് കടത്തുകയായിരുന്ന 1.45 കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനിൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പിടികൂടിയ പണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ചു കോടിയോളം രൂപ ജില്ലയിൽ വച്ച് പിടികൂടിയിട്ടുണ്ട്. പെരിന്തൽമണ്ണ, വേങ്ങര, വളാഞ്ചേരി എന്നിവിടങ്ങളിൽ നിന്നാണ് പണം പിടികൂടിയിരുന്നത്.