Kerala News

‘ഞാന്‍ രാഷ്ട്രീയത്തിലേക്കല്ല പോവുന്നത് വികസനത്തിലേക്കാണ്; തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് ഇ ശ്രീധരന്‍.

സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പേ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഇ ശ്രീധരന്‍.
പാലക്കാട് നഗരത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. പ്രായക്കൂടുതല്‍ ഒരു പ്രശ്‌നമല്ലെന്നും കൂടുതല്‍ പ്രായമെന്നാല്‍ കൂടുതല്‍ അനുഭവസമ്പത്താണെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
‘പാലക്കാട് മുന്‍സിപ്പാലിറ്റി ഇപ്പോള്‍ ബിജെപിയുടെ കൈയ്യിലാണ്. നല്ല മിടുക്കന്‍മാരായ പ്രവര്‍ത്തകര്‍ ഉണ്ട്. ഞാന്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ പാലക്കാടാണ്. പാലക്കാട് ഒരു അന്യപ്രദേശമല്ലെനിക്ക്,’ ഇ ശ്രീധരന്‍ പറഞ്ഞു.

ശബരിമലഉള്‍പ്പെടയുള്ള വിഷയങ്ങളില്‍ താന്‍ ഇടപെടുന്നില്ലെന്നും രാജ്യത്തെ വികസനമാണ് തന്റെ മുഖ്യ ലക്ഷ്യമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. രാജ്യത്തേക്ക് വ്യവസായം വരണം. വ്യവസായം ഇല്ലാതെ രാജ്യത്തേക്ക് സമ്പത്ത് വരില്ല. ഒരുപാട് പേര്‍ തൊഴിലല്ലാതെ ഇരിക്കുകയാണ്. വ്യവസായങ്ങള്‍ കൊണ്ടുവരണം അവര്‍ക്ക് ജോലി കൊടുക്കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

‘ഞാന്‍ രാഷ്ട്രീയത്തിലേക്കല്ല പോവുന്നത്. വെറും വികസനത്തിലേക്കാണ്. അതിനു വേണ്ടിയാണ് അവര്‍ എന്നെ വിളിച്ചിരിക്കുന്നത്,’

‘രണ്ടുവര്‍ഷത്തിനുള്ളില്‍ പാലക്കാട് നഗരത്തെ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കും. അഞ്ച് കൊല്ലത്തിനുള്ളില്‍ ഇന്ത്യിലെ ഏറ്റവും മികച്ച നഗരമാക്കാനുള്ള ശ്രമമാണ് എന്റേത്,’ ഇ ശ്രീധരന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!