കുറ്റിപ്പുറത്ത് ലഹരി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തി.ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ലഹരി വസ്തുക്കള്‍ അയല്‍ ജില്ലകളിലേക്കുള്‍പ്പെടെ എത്തിച്ച് നല്കുന്നുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു.പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് എന്നയാളാണ് കെട്ടിടം വാടകയ്ക്കെടുത്തിരിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.ഇവിടെ നിന്ന് പുകയില ഉത്പന്നങ്ങളും നിര്‍മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഇത്തരമൊരു ഫാക്ടറി പ്രവര്‍ത്തിക്കുന്നതായി നാട്ടുകാരാണ് കണ്ടെത്തിയത്.പൊലീസ് എത്തുമ്പോഴേക്കും ഫാക്ടറിയില്‍ ഉണ്ടായിരുന്ന മൂന്ന് പേര് രക്ഷപ്പെട്ടിരുന്നു.ഒരുമാസം മുൻപാണ് കുറ്റിപ്പുറം സ്വദേശികളായ ഷറഫുദീൻ,ശ്രീകുമാർ എന്നിവർ വീട് വാടകയ്ക്ക് എടുത്ത് യൂണിറ്റ് സ്ഥാപിച്ചത് എന്നാണ് പൊലീസിൽ നിന്നും ലഭ്യമായിട്ടുള്ള വിവരം.
കുറ്റിപ്പുറത്ത് ലഹരി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി;പുകയില ഉല്പന്നങ്ങളും നിർമാണ യന്ത്രങ്ങളും കണ്ടെത്തി

