കനത്ത സാമ്പത്തിക ബാധ്യത കാരണം തന്റെ ട്രാവല്‍സിലെ ആഡംബര ബസുകള്‍ തൂക്കി വില്‍ക്കാനൊരുങ്ങുകയാണ് കൊച്ചിയിലെ റോയല്‍ ടൂറിസ്റ്റ് ബസ് ഉടമ റോയ്‌സണ്‍ ജോസഫ്. ഒരു ബസിന് കിലോയ്ക്ക് 45 രൂപയാണ് ഇയാള്‍ വിലയിട്ടിരിക്കുന്നത്. ബസ് വാങ്ങാന്‍ ആര് തന്നെ എത്തിയാലും ഈ വിലയ്ക്ക് ഉടന്‍ തന്നെ ബസ് കൈമാറുമെന്നും റോയ്‌സണ്‍ പറയുന്നു.
മുന്‍പുണ്ടായിരുന്ന 20 ബസുകളില്‍ പത്തെണ്ണം ഇതിനോടകം തന്നെ വിറ്റെന്നും, ബാക്കിയുള്ള ബസുകളില്‍ മൂന്നെണ്ണമാണ് ഇരുമ്പ് വിലയ്ക്ക് വില്‍ക്കാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
‘44,000 രൂപ ടാക്‌സ് അടച്ചാണ് ഓരോ വണ്ടിയും റോഡിലിറങ്ങുന്നത് എന്നാല്‍ കൊവിഡ് നിയന്ത്രണത്തിന്റെ പേരുപറഞ്ഞ് പൊലീസുകാര്‍ ഫൈന്‍ ഈടാക്കുകയാണ്. ഞായറാഴ്ചകളില്‍ നേരത്തെ നിശ്ചയിച്ച ടൂറുകള്‍ക്കും യാത്രകള്‍ക്കും അനുമതിയുണ്ടെന്നിരിക്കെയാണ് പോലീസ് ഇങ്ങനെ ഫൈന്‍ ഈടാക്കുന്നത്,’
ഫൈനാന്‍സിംഗിലാണ് എല്ലാ വണ്ടിയും ഓടുന്നതെന്നും, ഫൈനാന്‍സുകാര്‍ വീട്ടില്‍ കയറിയിറങ്ങാന്‍ തുടങ്ങിയതുമുതലാണ് ഇത്തരത്തില്‍ ബസ് വില്‍ക്കാന്‍ തീരുമാനിച്ചത് റോയ്സൻ പറയുന്നു