കുന്ദമംഗലം: മര്‍കസ് റൈഹാന്‍ വാലി പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌മോയുടെ ആഭിമുഖ്യത്തില്‍ മര്‍കസ് സമ്മേളനത്തോടനുബന്ധിച് മാര്‍ച്ച് 28ന് കാരന്തൂര്‍ മര്‍കസില്‍ നടക്കുന മദേഴ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു. മര്‍കസിന്റെ പ്രഥമസ്ഥാപനമായ റൈഹാന്‍ വാലിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ അയ്യായിരം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഉമ്മമാര്‍ പങ്കെടുക്കുന്ന സംഗമമാണിത് പെടുന്നനെയുണ്ടാകുന്ന ഭര്‍തൃ വിയോഗത്താല്‍ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കേണ്ടി വരികയും, മാനസികമായി പ്രയാസം നേരിടുകയും ചെയ്യുന്ന പലരുടെയും കുട്ടികളെ മര്‍ക്കസ് ഏറ്റെടുക്കുകയും, മത, ഭൗതിക വിദ്യാഭ്യാസവും, ഓരോരുത്തര്‍ക്കും അനുയോജ്യമായ ജോലി സ്വദേശത്തും, വിദേശത്തും. കണ്ടത്തി നല്‍കുകയും ചെയ്ത മര്‍ക്കസിന്റെ സമ്മേളനത്തിന്റെ മുന്നോടിയായുള്ള വേറിട്ട പരിപാടിയാണിത് .. പരിപാടിയുടെ പ്രചരണ ഭാഗമായി ഉമ്മയോടൊപ്പം ലോഗോ വനം, ജല, ക്ഷീര വകുപ്പു മന്ത്രി അഡ്വ.. കെ. രാജു പ്രകാശനം ചെയ്തു,. ബി.ടി ദേവസ്യ എം.എല്‍.എ. അഖിലേന്ത്യ ഫൂട്‌വോളി സെക്രട്ടറി ജനറല്‍ എ.കെ മുഹമ്മദ് അഷ്‌റഫ്, ഓസ്‌മോ ജനറല്‍ സെക്രട്ടറി സ്വാലിഹ് ഇര്‍ഫാനി കുറ്റിക്കാട്ടൂര്‍, ഫിനാന്‍സ് സെക്രട്ടറി മുജീബ് റഹ് മാന്‍ കക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.