അധ്യാപകന്റെ കൈവെട്ട് കേസില്‍ പിടിയിലായ ഒന്നാം പ്രതി സവാദിനെ കുറിച്ച് ഭാര്യ പറയുന്നു. സവാദ് എന്ന പേര് മാത്രമാണ് സര്‍ട്ടിഫിക്കറ്റില്‍ കണ്ടത്. സവാദിന്റെ മറ്റ് കാര്യങ്ങള്‍ അറിഞ്ഞത് പിടിയിലായതിന് ശേഷമാണ്. പൊലീസ് മൊഴിയെടുത്തു. എല്ലാ കാര്യങ്ങളോടും അവരോട് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ ഒന്നും പറയാനില്ല എന്നും ഭാര്യ 24 നോട് പറഞ്ഞു.
കൈവെട്ട് കേസ് പ്രതി സവാദിനെ കുടുക്കിയത് പോപ്പുലര്‍ ഫ്രണ്ട് നിരോധനമാണ്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിനു പിന്നാലെ അകത്തായ ചിലരില്‍ നിന്നും സവാദിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു. കേരളത്തില്‍ തന്നെയുണ്ടെന്നറിഞ്ഞതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഈ അന്വേഷണത്തിലാണ് സവാദ് കുടുങ്ങിയത്.
സവാദ് ഫോണ്‍ ഉപയോഗിച്ചിരുന്നത് കരുതലോടെയാണെന്ന് എന്‍ഐഎ പറയുന്നു. തുടര്‍ച്ചയായി സിംകാര്‍ഡുകള്‍ മാറ്റി ഉപയോഗിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോണ്‍ ഉപയോഗിച്ചും ആശയവിനിമയം നടത്തി. സവാദിന്റെ ചുറ്റുപാട് അറിയില്ലായിരുന്നെന്ന ഭാര്യാ പിതാവിന്റെ നിലപാട് തെറ്റെന്ന് ഏജന്‍സി പറയുന്നു. എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ് ജോലിയും വിവാഹവും തരപ്പെടുത്തിയതെന്ന് എന്‍ഐഎക്ക് വിവരം ലഭിച്ചു.